1955-ല്‍ ഒന്നാം ഫോറത്തില്‍ അമ്പത്തിയേഴ് കുട്ടികളുമായി,പത്തിയൂര്‍ നടുക്കേമഠത്തില്‍ രാമനാഥ അയ്യര്‍ നല്‍കിയ സ്ഥലത്താണ് സ്കൂള്‍ ആരാംഭിക്കുന്നത്.പതിമൂന്ന് വര്‍ഷത്തിനു ശേഷം 1968-ല്‍ ഈ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിയമസഭാസാമാജികനായിരുന്ന പി.കെ കുഞ്ഞുസാഹിബും അച്യുതവാര്യരുടെ നേത്യത്വത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയും മുന്‍ കൈയെടുത്ത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.1971-മാര്‍ച്ചില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങിയപ്പോള്‍ മാവേലിക്കര വിദ്യാഭ്യാസജില്ലയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ പഞ്ചായത്ത് ഹൈസ്കൂളിനായി പിന്നീട് 1800 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന ,ഒരു ഗ്രാമത്തിനു മുഴുവന്‍ വിദ്യയുടെ കൈത്തിരിവെട്ടം പകര്‍ന്ന സരസ്വതീക്ഷേത്രമായി ഇത് മാറി.

സ്കൂളിനാവശ്യമായ ഗ്രൌണ്ട് 1980 ല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം.ഭാസ്കരന്റെ നേത്യത്വത്തിലുള്ള ഭരണസമിത്hഇ മുന്‍ കൈയെടുത്ത് വിലയ്ക്ക് വാങ്ങി.കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായി.5 ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും “ സ്മാര്‍ട്ട് ക്ലാസ് ‘ മുറികളാക്കി ഒരുക്കിയെടുത്തിരിക്കുന്നു. 2006-2007 വിദ്യാലയവര്‍ഷം ഈ സരസ്വതീക്ഷേത്രത്തിന്റെ കനകജൂബിലി ആഘോഷിക്കുകയുണ്ടായി.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | JCPenney Coupons